Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Party Membership

ബി​നീ​ഷ് കോ​ടി​യേ​രി​യോ​ട് സി​പി​എം അ​വ​ഗ​ണ​ന; അം​ഗ​ത്വം നി​ര​സി​ച്ച​ത് നാ​ല് ത​വ​ണ

തി​രു​വ​ന​ന്ത​പു​രം: കോ​ടി​യേ​രി ബാ​ല​കൃ​ക്ഷ്ണ​ന്‍റെ മ​ക​ൻ ബി​നീ​ഷ് കോ​ടി​യേ​രി​യോ​ട് ക​ടു​ത്ത അ​വ​ഗ​ണ​ന​യു​മാ​യി സി​പി​എം. പാ​ർ​ട്ടി അം​ഗ​ത്വം പു​തു​ക്കി ന​ൽ​കാ​നു​ള്ള ബി​നീ​ഷി​ന്‍റെ അ​പേ​ക്ഷ നാ​ല് ത​വ​ണ നി​ര​സി​ച്ചു.

2020ൽ ​ബി​നീ​ഷ് ല​ഹ​രി​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​തോ​ടെ​യാ​ണ് സി​പി​എം അം​ഗ​ത്വം മ​ര​വി​പ്പി​ച്ച​ത്. 2023ൽ ​കേ​സി​ൽ നി​ന്ന് പൂ​ർ​ണ്ണ​മാ​യും കു​റ്റ​വി​മു​ക്ത​നാ​യി​രു​ന്നു.

ജി​ല്ലാ സെ​ക്ര​ട്ട​റി വ​ഴി അം​ഗ​ത്വം പു​തു​ക്കാ​ൻ ബി​നീ​ഷ് നാ​ലു ത​വ​ണ അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ സി​പി​എം സം​സ്ഥാ​ന നേ​തൃ​ത്വം തു​ട​ർ​ച്ച​യാ​യി ഈ ​അ​പേ​ക്ഷ നി​ര​സി​ക്കു​ക​യാ​യി​രു​ന്നു.

ബി​നീ​ഷി​നെ മാ​റ്റി നി​ർ​ത്തു​ന്ന​ത് എ​ന്തി​നെ​ന്ന ചോ​ദ്യം ക​ഴി​ഞ്ഞ ദി​വ​സം സി​പി​എം തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ ഉ​യ​ർ​ന്നി​രു​ന്നു. ബി​നീ​ഷ് നി​ര​പ​രാ​ധി​യാ​ണെ​ന്ന് കോ​ട​തി പ​റ​ഞ്ഞി​ട്ടും പാ​ർ​ട്ടി എ​ന്തു​കൊ​ണ്ട് പ​രി​ഗ​ണി​ക്കു​ന്നി​ല്ല എ​ന്ന​താ​ണ് ഉ​യ​ർ​ന്ന ചോ​ദ്യം.

Latest News

Corehub Up